സഹായിക്കാം

നിങ്ങൾക്ക് എങ്ങിനെ സഹായിക്കാം?.

How to Help Us

നമ്മുടെ വീടുകളിൽ വിവാഹം, ജന്മദിനം, ശതാഭിഷേകം തുടങ്ങിയ മംഗള മുഹൂർത്തങ്ങളിലും ചരമം, പിതൃകർമം, ശ്രാദ്ധം തുടങ്ങിയ സന്ദർഭങ്ങളിലും ചെലവഴിക്കപ്പെടുന്ന തുകയിൽ ഒരു വിഹിതം ഇളം പ്രായത്തിൽ മാതാപിതാക്കൾ നഷ്ട്ടപെട്ട മക്കൾക്കുവേണ്ടി മാറ്റി വെച്ചാൽ അത് തന്നെയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ മണിയേടത്തു പുത്തൻ കളത്തിൽ സഹോദരങ്ങളുടെ മാതാവ് ശ്രീമതി ദാക്ഷായണി 'അമ്മ നൽകിയ സ്ഥലം കേന്ദ്രീകരിച്ചാണ് ബാലാശ്രമത്തിന്റെ തുടക്കം കുറിച്ചത്. ആ ധന്യ മാതാവിന്റെ വിശാല മനസ്കത ഏവർക്കും പ്രേരണാദായകവും മാതൃകാപരവുമാണ്.

തങ്ങൾ നൽകുന്ന സമർപ്പണം ചെറിയ തുകയാകട്ടെ ഉത്പന്നമാകട്ടെ അതിന്റെ മൂല്യം വളരെ വലുതാണ്. ഒരു ഈശ്വരീയ കാര്യമെന്ന നിലയിൽ കുടുംബസമേതം തീർത്ഥാടന മനസ്സോടെ ദാക്ഷായണി ബാലാശ്രമത്തിൽ എത്തിച്ചേരുക, അനുഗ്രഹിക്കുക.

 

ബാലാശ്രമത്തിലേക്ക് സഹായ ഹസ്തം

ഒരു കുട്ടിയുടെ ഒരു വർഷത്തെ ചെലവ്  - 18000 ക

ഒരു നേരം വിശേഷാൽ സദ്യ - 3500 ക

ഒരു നേരം സാധാരണ ഭക്ഷണം - 2500 ക

ഒരു നേരം സദ്യയോടുകൂടി ഒരു ദിവസത്തെ ചെലവ് - 6000 ക

ഒരു കുട്ടിക്ക് ഒരു ജോഡി യൂണിഫോം - 1000 ക

നിങ്ങളുടെ സഹായം ഞങ്ങൾക്കെത്തിക്കേണ്ട വിലാസം

സെക്രട്ട്രറി,
ദാക്ഷായണി ബാലാശ്രമം
എളമ്പുലാശ്ശേരി പി. ഓ
കാരാകുർശ്ശി വഴി
പാലക്കാട് ജില്ല - 678 595 .

BANK OF BARODA, MANNARKKAD SB A/c No : 37010100011682 IFS Code : BARB0MANNAR   * (fifth digit is zero)

SOUTH INDIAN BANK ELAMBULASSERY SB A/c. 0297053000000101 IFS : SIBL 0000297