അനാഥ ബാല്യങ്ങളുടെ പ്രകാശ ഗോപുരം
അനാഥരും നിർധനരുമായ എത്രയോ കുട്ടികൾ ഇന്ന് ഒരിറ്റു കരുണക്കുവേണ്ടി മനുഷ്യ മനഃസാക്ഷിക്കുമുമ്പിൽ കണ്ണീരും കൈയ്യുമായി വിറങ്ങലിച്ചു നിൽക്കുന്നു. ആ കുഞ്ഞോമനകളെ ഒന്ന് തലോടാൻ ഒരു സ്വാന്തന വാക്കുപറയാൻ ഒരു നേരത്തെ ഭക്ഷണം നൽകി ആശ്വസിപ്പിക്കാൻ ജീവിതം പ്രതീക്ഷാനിര്ഭരമാകാൻ നമുക്ക് കഴിയേണ്ടതല്ലേ...?
സമൂഹത്തിൽ കഷ്ടപ്പെടുന്ന ഇത്തരം കുട്ടികളെ സംരക്ഷിക്കുന്നതിന് ശ്രമകരമായ ദൗത്യം ഏറ്റെടുത്തു നടത്തുന്ന ഒരു സ്ഥാപനമാണ് പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽപെട്ട എളമ്പുലാശ്ശേരി തോട്ടുവായ ശിവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ദാക്ഷായണി ബാലാശ്രമം. ഈ സ്ഥാപനം സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി കേരളയുടെ ഉപ വിഭാഗമാണ്. ഓർഫനേജ് കണ്ട്രോൾ ബോർഡ് കേരളയുടെ അംഗീകാരമുള്ള ഒരു സ്ഥാപനം കൂടിയാണ് ദാക്ഷായണി ബാലാശ്രമം. ഇവിടെ ഇപ്പോൾ 40 ആൺകുട്ടികൾ വളർന്നു വരുന്നു. അവരുടെ ഭക്ഷണം വസ്ത്രം പഠനം തുടങ്ങിയ എല്ലാ ആവശ്യങ്ങളും നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് നനടന്നുവരുന്നത്. ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായിച്ചുവരുന്ന എല്ലാവരോടും ഞങ്ങളുടെ പ്രത്യേകമായ നന്ദി രേഖപ്പെടുത്തുകയാണ്.
അന്നദാനം Booking : +91 807599 9681
"ദാനത്തേക്കാൾ വലിയ ധർമമില്ല. വാങ്ങാൻ നീളുന്നത് ആരുടെ കയ്യോ അവൻ ഏറ്റവും എളിയവൻ. കൊടുക്കാൻ നീളുന്നത് ആരുടെ കൈയ്യോ അവൻ ഏറ്റവും വലിയവൻ. കൊടുക്കാനാണ് നമ്മുടെ കൈ, പട്ടിണിയാണെങ്കിലും നമ്മുടെ പക്കലുള്ള ഒടുവിലത്തെ ഉരുളയും കൊടുക്കുക. ദാനം ചെയ്തു പട്ടിണി കിടന്നു മരിച്ചാൽ തന്നെ, നിങ്ങൾ ഉത്തരക്ഷണത്തിൽ സ്വതന്ത്രമായി എന്നോർക്കുക. അപ്പോഴേ നിങ്ങൾ സമ്പൂർണമായി ഈശ്വരനായി."
- സ്വാമി വിവേകാനന്ദൻ